പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രം ; ആണവോർജ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവ കമീഷൻ ഏറ്റെടുക്കണമെന്ന് രാജ്നാഥ് സിങ്
ശ്രീനഗർ: പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാകിസ്താനിലെ ആണവോർജ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവ കമീഷൻ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി നടത്തിയ ശ്രീനഗർ സന്ദർശനത്തിനിടെ ബദാമി ബാഗ് കന്റോൺമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">പാകിസ്താന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിലേക്ക് മാറ്റണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ?. ആണവായുധ ബ്ലാക്മെയിലിങ്ങാണ് പാകിസ്താൻ നടത്തുന്നത്.
അതിനാൽ പാകിസ്താനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസി ഏറ്റെടുക്കണമെന്നും കേന്ദ്ര പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ ഒരിക്കലും മറക്കില്ലെന്ന് രാജ് നാഥ് സിങ് പറഞ്ഞു. ഓപറേഷൻ സിന്ദൂരിൽ സൈന്യത്തിൻറെ ഒരു ലക്ഷ്യവും പിഴച്ചില്ല. കശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തു.
പഹൽഗാം ആക്രമണത്തിനുശേഷം, പാകിസ്താനോടും തീവ്രവാദികളോടും ജമ്മു- കശ്മീരിലെ ജനങ്ങൾ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. പാകിസ്താൻ ഉയർത്തിയ ആണവ ഭീഷണി പോലും കണക്കിലെടുക്കാതെയാണ് ഇന്ത്യ ഭീകരവാദികൾക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്. അതിർത്തിക്കപ്പുറത്തുള്ള ഭീകര താവളങ്ങളും ബങ്കറുകളും സൈന്യം നശിപ്പിച്ച രീതി, ശത്രുവിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓപറേഷൻ സിന്ദൂർ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നു.
.jpg)


