ഭീകരത വളർത്തുന്ന ശക്തികൾക്കെതിരെ പാക് ജനത മുന്നിട്ടിറങ്ങണം ; മോദി

modi
modi

അഹമ്മദാബാദ് : ഭീകരത വളർത്തുന്ന ശക്തികൾക്കെതിരെ പാക് ജനത മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക് അതിർത്തിയായ കച്ഛിലെ ഭുജിൽ 50,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”ഭീകരത നിങ്ങളുടെ സർക്കാരിനും സൈന്യത്തിനും ധനാഗമമാർഗമാണ്. ഇതിനെതിരെ പാക് ജനത മുന്നോട്ടുവരണം. അപ്പോൾ സന്തോഷത്തോടെയും സമാധാനത്തോടെയും ഭക്ഷണം കഴിച്ച് ജീവിക്കാം. അല്ലെങ്കിൽ എന്റെ വെടിയുണ്ട നേരിടേണ്ടിവരും…” -മോദി താക്കീത് നൽകി.

tRootC1469263">

ഇന്ത്യ വിനോദസഞ്ചാരത്തിൽ വിശ്വസിക്കുമ്പോൾ പാകിസ്ഥാൻ ഭീകരതയാണ് വിനോദസഞ്ചാരമെന്ന് കരുതുന്നുവെന്ന് മോദി വിമർശിച്ചു. ”അത് ലോകത്തിനാകെ അപകടമാണ്. ഞാൻ പാക് ജനതയോട് ചോദിക്കുന്നു. നിങ്ങളെന്തു നേടി? ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞു. നിങ്ങളുടെ സ്ഥിതിയെന്താണ്? ഭീകരതയെ പ്രോത്സാഹിപ്പിച്ചാൽ നിങ്ങളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മോദി പറഞ്ഞു.

Tags