ഭീകരവാദത്തിനെതിരെ ഇന്ത്യ തെളിവ് നല്കിയാല് നടപടിയുണ്ടാകുമെന്ന് പാക് മന്ത്രി മസൂദ് മാലിക്
Nov 22, 2026, 20:02 IST
സിന്ധുനദീജല ഉടമ്പടിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ചാല്‍ എത്തുമെന്നും ഇപ്പോള്‍ അതിനല്ല ഇന്ത്യയില്‍ എത്തിയതെന്നും മുസാദിക് മസൂദ് മാലിക് വിവരിച്ചു.
ഭീകരവാദത്തിനെതിരെ തെളിവ് നല്കിയാല് നടപടിയുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ പാക് മന്ത്രി മുസാദിക് മസൂദ് മാലിക്. പരസ്പര പ്രകോപനമല്ല വേണ്ടതെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ചര്‍ച്ചകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെന്നും പാക് കാലാവസ്ഥാ, പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.
സിന്ധുനദീജല ഉടമ്പടിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ചാല്‍ എത്തുമെന്നും ഇപ്പോള്‍ അതിനല്ല ഇന്ത്യയില്‍ എത്തിയതെന്നും മുസാദിക് മസൂദ് മാലിക് വിവരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മസൂദ് മാലിക് പ്രധാനമായും ഇന്ത്യയില്‍ എത്തിയത്.
.jpg)

