അരുണാചൽ പ്രദേശിൽ നിന്ന് രഹസ്യവിവരങ്ങൾ ശേഖരിച്ച് പാകിസ്താനിലുള്ളവർക്ക് കൈമാറി ; രണ്ട് കശ്മീർ സ്വദേശികൾ കൂടി അറസ്റ്റിൽ
ഇട്ടനഗർ: അരുണാചൽ പ്രദേശിൽ ചാരവൃത്തി നടത്തിയതായി ആരോപിച്ച് ജമ്മു-കശ്മീർ സ്വദേശികളായ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അജാസ് അഹ്മദ് ഭട്ട്, ബഷീർ അഹ്മദ് ഗനി എന്നിവരെ കശ്മീരിലെ കുപ്വാരയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ അരുണാചലിലേക്ക് കൊണ്ടുവന്നതായി ഐ.ജി ചുഖു ആപ വ്യക്തമാക്കി. ഈമാസം 18ന് അറസ്റ്റിലായ ഇവർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
tRootC1469263">അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രഹസ്യവിവരങ്ങൾ ശേഖരിച്ച് പാകിസ്താനിലുള്ളവർക്ക് ൈകമാറി എന്നാണ് കേസ്. നേരത്തേ ഇതേ കേസിൽ കുപ്വാര സ്വദേശികളായ നാസിർ അഹ്മദ് മാലിക്, ശബീർ അഹ്മദ് മിർ, ഹിലാൽ അഹ്മദ്, ഗുലാം മുഹമ്മദ് മിർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധമില്ലെന്ന് കണ്ട് ഗുലാം മുഹമ്മദ് മിറിനെ പിന്നീട് വിട്ടയച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതപ്പ് വിൽപന നടത്തിയിരുന്നവരാണ് അറസ്റ്റിലായവരെന്ന് ഐ.ജി ചുഖു ആപ പറഞ്ഞു. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


