ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം നീട്ടി പാകിസ്ഥാന്‍

Pakistan extends air ban on Indian-registered aircraft

ഇസ്ലാമാബാദ്: ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം പാകിസ്ഥാന്‍ നീട്ടി. ഒരു മാസത്തേക്കു കൂടിയാണ് നിരോധനം നീട്ടിയത്. ജൂലൈ 24 വരെ നിരോധനം തുടരും.'ഇന്ത്യന്‍ സിവില്‍, മിലിട്ടറി വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 16 വൈകുന്നേരം 5:50 മുതല്‍ ജൂലൈ 24 പുലര്‍ച്ചെ 4:59 വരെ പ്രാബല്യത്തില്‍ തുടരും.' പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, 2025 ഏപ്രിലിലാണ് ആദ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിന് ഇന്ത്യയും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും, നയതന്ത്ര ബന്ധങ്ങള്‍ ഇതുവരെയും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല.
 

Tags