ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍ ; കാറാച്ചി, പെഷവാര്‍, ലാഹോര്‍ മേഖലകളില്‍ പ്രത്യാക്രമണം ശക്തമാക്കി ഇന്ത്യയും
May 10, 2025, 06:25 IST
ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തി.
പുലര്‍ച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യന്‍ സൈന്യം. കറാച്ചി, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്.
അതിനിടെ, ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍.
ജമ്മുവില്‍ ഒരുപാക് പോര്‍ വിമാനം ഇന്ത്യ തകര്‍ത്തതായും സിര്‍സയില്‍ പാര് ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്
.jpg)


