അതിര്‍ത്തിയില്‍ സ്‌കൂളുകളും മതസ്ഥാപനങ്ങളും ആക്രമിച്ച് പാകിസ്താന്‍ ; രണ്ടു വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു


കടുത്ത ഷെല്ലാക്രമണത്തിലാണ് അപകടമുണ്ടായതെന്ന് മിസ്രി പറഞ്ഞു.
അതിര്‍ത്തിയില്‍ സ്‌കൂളുകളും മതസ്ഥാപനങ്ങളും ആക്രമിച്ച് പാകിസ്താന്‍. പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളാണ് പാകിസ്താന്‍ ആക്രമിച്ചതെന്ന് വിദേശകാര്യ വകുപ്പ് സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. മെയ് ഏഴിന് പുലര്‍ച്ചെ അതിര്‍ത്തി രേഖ(എല്‍ഒസി)യ്ക്ക് സമീപം നടത്തിയ കടുത്ത ഷെല്ലാക്രമണത്തിലാണ് അപകടമുണ്ടായതെന്ന് മിസ്രി പറഞ്ഞു.
'സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ വീട്ടിലും ഷെല്ലാക്രമണമുണ്ടായിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇരുവരുടെയും മാതാപിതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണം നടക്കുമ്പോള്‍ സ്‌കൂളിലെ സ്റ്റാഫുകളും പ്രദേശ വാസികളും സ്‌കൂളിനകത്തുള്ള ഭൂഗര്‍ഭ അറയില്‍ അഭയം തേടി', അദ്ദേഹം പറഞ്ഞു.
ആക്രമണം നടക്കുമ്പോള്‍ സ്‌കൂള്‍ അടച്ചിരുന്നത് ഭാഗ്യമായെന്നും അല്ലെങ്കില്‍ ഒരുപാട് നഷ്ടമുണ്ടായേനെയെന്നും മിസ്രി പറഞ്ഞു. ഗുരുദ്വാരകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയ ആരാധനാലയങ്ങളും ലക്ഷ്യമിട്ട് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. ഈ രീതി തരംതാഴ്ന്നതാണെന്നും വിക്രം മിസ്രി കൂട്ടിച്ചേര്‍ത്തു.
