തോർഖാം അതിർത്തിക്ക് സമീപം ടിടിഎ കമാൻഡറെ കൊലപ്പെടുത്തി പാക് സൈന്യം

Pakistan Army kills TTA commander near Torkham border

 പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്നിതാലെ തോർഖാം അതിർത്തിക്ക് സമീപം അഫ്ഗാൻ താലിബാൻ കമാൻഡറെ കൊലപ്പെടുത്തിയതായി പാക് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തെഹ് രീക്-ഇ-താലിബാൻ അഫ്ഗാനിസ്ഥാൻ (ടിടിഎ) കമാൻഡറായ ഖഹ്‌റമാനും സംഘവും ഇന്നലെ രാത്രി അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നടന്ന ഓപറേഷനിലാണ് പാക് സുരക്ഷാ സേന കൊലപ്പെടുത്തിയത്.

പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യക്കും അഫ്ഗാനിസ്നിഥാലെ നംഗർഹാറിനും ഇടയിലുള്ള പ്രധാന അതിർത്തിയാണ് തോർഖാം. ഓപറേഷനിൽ ഖഹ്‌റമാനും അദ്ദേഹത്തിന്റെ നിരവധി കൂട്ടാളികളും കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
 

Tags