പഹൽഗാം ഭീകരാക്രമണം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റ്
Updated: Apr 24, 2025, 14:08 IST
എല്ലാത്തരം ഭീകരതകളെയും അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ രാജ്യം ശക്തമായി നിരാകരിക്കുമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി
കുവൈറ്റ് സിറ്റി : ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ ശക്തമായി അപലപിച്ച് കുവൈറ്റ്. സംഭവത്തിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം ഭീകരതകളെയും അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ രാജ്യം ശക്തമായി നിരാകരിക്കുമെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
tRootC1469263">കുവൈറ്റ് അമീർ ഷേഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ഷേഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ഷേഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
.jpg)


