പഹൽഗാം ഭീകരാക്രമണം; ഇന്ന് NIA കുറ്റപത്രം സമർപ്പിക്കും
പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മു പ്രത്യേക എൻഐഎ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.
ജൂണിൽ മൂന്ന് പാകിസ്താൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തറും പഹൽഗാമിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും എന്നിവരാണ് അറസ്റ്റിലായത്. ഭീകരർക്ക് ഭക്ഷണം, താമസം, ലോജിസ്റ്റിക്കൽ സഹായം എന്നിവ നൽകിയവരാണ് ഇരുവരും എന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ജൂലൈ 28 ന് ശ്രീനഗറിൽ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇവർ പഹൽഗാം ആക്രമണത്തിന് ശേഷം ഡാച്ചിഗാം-ഹർവാൻ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു. പഹൽഗാം ആക്രമണത്തിന് മറുപടിയായി, മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
.jpg)


