പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം, ലഷ്കർ ഭീകരൻ മൂസയാണ് കൊല്ലപ്പെട്ടത്
Sep 30, 2026, 12:22 IST
ന്യൂഡൽഹി: രാജ്യത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആണ് ലഷ്കർ ഭീകരൻ മൂസയെ സൈന്യം വധിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെ ബദ്ഗാം ജില്ലയിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. പുലർച്ചെയോടെ ഭീകരനെ വധിക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ 4 ഭീകരരാണ് ഉണ്ടായിരുന്നത്. അവരിൽ 2 പേരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചിരുന്നു. തുടർന്ന് ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഓരാളെകൂടി സുരക്ഷാ സേന വധിച്ചിരുന്നു.
.jpg)

