പഹൽ​ഗാം ഭീകരാക്രമണം: നിർണായക കണ്ടെത്തലുമായി എൻഐഎ

Pahalgam terror attack: Jammu and Kashmir government announces financial assistance to families of those killed
Pahalgam terror attack: Jammu and Kashmir government announces financial assistance to families of those killed

ദില്ലി : പഹൽ​ഗാമിൽ ആക്രമണം നടത്തിയ തീവ്രവദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്ന് എൻഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ ഉപയോഗിക്കുന്നതായി എൻ‌ഐ‌എ കണ്ടെത്തി. ഏപ്രിൽ 22 ന് പഹൽഗാമിൽ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻ‌ഐ‌എ കണ്ടെത്തിയിട്ടുണ്ട്. 

tRootC1469263">

ഒന്നരക്കൊല്ലം മുമ്പാണ് പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ അതിർത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്. കാടിനുള്ളിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരങ്ങനെ ഇന്ത്യൻ ഏജൻസികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്നാണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് ചൈനീസ് നാഷണൽ സ്പേസ് ഏജൻസിയുടെ ഉപകരണങ്ങളാണ്  ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. 


2020 ൽ ഗാൽവാനിൽ നടന്ന ചൈനീസ് ആക്രമണത്തെത്തുടർന്ന് തീവ്രവാദികൾ ഇപ്പോൾ ഉപയോഗിക്കുന്ന ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ പലതും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യുന്നത് വളരെ പ്രയാസമാണ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാൽ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. അതിനാൽ ഭീകരവാദികൾ  പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവരുന്നുണ്ട്

ഇത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്. ഒപ്പം ഈ ആപ്പുകളെല്ലാം സ്റ്റെഗനോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.സാങ്കേതികവിദ്യ ഉപയോഗിച്ച് സന്ദേശങ്ങൾ ഫോട്ടോകൾക്കും വീഡിയോകൾക്കും ഉള്ളിൽ  മറച്ച് അയക്കാൻ കഴിയും. ഇത് കണ്ടെത്താനും ബുദ്ധിമുട്ടാണ്.  

Tags