പഹല്‍ ഗാം ആക്രമണം ; ഭീകരര്‍ നുഴഞ്ഞുകയറിയത് ഒന്നര വര്‍ഷം മുമ്പെന്ന് റിപ്പോര്‍ട്ട്

Pahalgam terror attack: Jammu and Kashmir government announces financial assistance to families of those killed
Pahalgam terror attack: Jammu and Kashmir government announces financial assistance to families of those killed

ഹാഷിം മൂസയെ ദിക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു.

പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം. സാമ്പ  കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.പാക് ഭീകരര്‍ അലി ഭായ്, ഹാഷിം മൂസ എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് സ്ഥിരീകരിച്ചു. സോന്‍മാര്‍ഗ് ടണല്‍ ആക്രമണത്തില്‍ അലി ഭായ് പങ്കെടുത്തതായും വിവരമുണ്ട്. ഹാഷിം മൂസയെ ദിക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു.

tRootC1469263">

ഭീകരരുടെ ഫോട്ടോകള്‍ ലഭിച്ചത് സെഡ്- മോര്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ജുനൈദ് അഹമ്മദ് ഭട്ടിന്റെ ഫോണില്‍ നിന്നുമാണ്. സുരക്ഷ സേന ഭീകരര്‍ക്ക് തോട്ടു പുറകെയുണ്ടെന്നാണ് വിവരം. സാങ്കേതിക തെളിവുകള്‍ക്ക് ഒപ്പം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള വിവരവും അനുസരിച്ചാണ് പിന്തുടരല്‍.

ഭീകരരെ സഹായിക്കുന്ന പതിനാല് കാശ്മീരികളുടെ പേരുവിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. 

Tags