കുട്ടികൾക്ക് പാക്കറ്റ് ഭക്ഷണം വേണ്ട ; സം​സ്ക​രി​ച്ച് പാ​ക്ക​റ്റി​ലാ​ക്കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും ശീ​ത​ള​പാ​നി​യ​ൾ​ക്കും നി​രോ​ധ​നം ഏർപ്പെടുത്തി മഹാരാഷ്‌ട്ര

No packaged food for children; Maharashtra bans processed packaged foods and soft drinks

 മും​ബൈ : കൂ​ടു​ത​ൽ കൊ​ഴു​പ്പും പ​ഞ്ച​സാ​ര​യു​ടെ സാ​ന്നി​ധ്യ​വു​മു​ള്ള സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രോ​ധ​നം ഏർപ്പെടുത്തി മ​ഹാ​രാ​ഷ്‌​ട്ര​. സ്കൂ​ളു​ക​ളു​ടെ 500 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് സം​സ്ക​രി​ച്ച് പാ​ക്ക​റ്റി​ലാ​ക്കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും ശീ​ത​ള​പാ​നി​യ​ൾ​ക്കുമാണ് നി​രോ​ധ​നം.

ഉ​യ​ർ​ന്ന അ​ള​വി​ൽ പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും ചേ​ർ​ത്ത പാ​നീ​യ​ങ്ങ​ളു​ടെ​യും വി​ൽ​പ​ന​യാ​ണ് വി​ല​ക്കി​യ​തെ​ന്ന് ഭ​ക്ഷ്യ ക​മീ​ഷ​ണ​ർ തു​ക്കാ​റാം മു​ണ്ടെ അ​റി​യി​ച്ചു. സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ ഇവ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ർ​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​വ​ർ​ക്കും ലൈ​സ​ൻ​സും നി​ർ​ബ​ന്ധ​മാ​ക്കിയിട്ടുണ്ട്.

സ്റ്റിങ് എനർജി ഡ്രിങ്കും മറ്റ് ലഹരി വസ്തുക്കളും സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ വിൽക്കുന്നത് നിരോധിക്കുമെന്ന് നേര​ത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. സ്റ്റിങ്ങിൽ അടങ്ങിയിരിക്കുന്ന ചില ചേരുവകൾ കുട്ടികൾക്ക് നല്ലതല്ലെന്ന് കണ്ടെത്തിയ സാഹചര‍്യത്തിലായിരുന്നു നടപടി. സ്കൂൾ കുട്ടികളിൽ എനർജി ഡ്രിങ്കുകളുടെ ആഘാതങ്ങളെ പറ്റിയുള്ള ആശങ്കകൾക്കിടയിലാണ് സ്റ്റിങ് നിരോധിക്കാൻ ഒരുങ്ങുന്നതെന്നും മന്ത്രി നർഹരി സിർവാൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബി.ജെ.പി എം.എൽ.എ വിക്രം പച്ച്പ‍്യൂട്ടാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ ചോദ‍്യം ഉന്നയിച്ചത്. എനർജി ഡ്രിങ്കുകളുടെ ഉപയോഗം മൂലം വിദ‍്യാർഥികൾക്കുണ്ടാകുന്ന ആരോഗ‍്യ പ്രശ്നങ്ങളെ പറ്റി സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

അതിനിടെ, തമിഴ്നാട്ടിൽ പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യി​​ൽ ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ ചി​​ക്ക​​ൻ ബി​​രി​​യാ​​ണി ന​​ൽകു​​ന്ന​​ത് സംസ്ഥാന സ​​ർ​​ക്കാറി​​ൻറെ പ​​രി​​ഗ​​ണ​​ന​​യി​​ലാണ്. ത​​മി​​ഴ്നാ​​ട് സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി രാ​​ജ്മോ​​ഹ​​നാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

നി​​ല​​വി​​ലെ സ്കൂ​​ൾ പ്ര​​ഭാ​​ത ഭ​​ക്ഷ​​ണ പ​​ദ്ധ​​തി മെ​​നു പ​​രി​​ഷ്ക​​രി​​ക്കാ​​നും സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു. നി​​ല​​വി​​ൽ പി​​.എം പോ​​ഷ​​ൺ (ഉ​​ച്ച​​ഭ​​ക്ഷ​​ണം)​​ പ​​ദ്ധ​​തി​​ക്കു കീ​​ഴി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ലെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും ആ​​ഴ്ച​​യി​​ൽ അ​​ഞ്ചു ദി​​വ​​സ​​വും മു​​ട്ട വി​​ത​​ര​​ണം ചെ​​യ്യു​​ന്നു​​ണ്ട്.

Tags