നമ്മുടെ വിശ്വഗുരു തനിച്ചായി ; ജി 7 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട മോദിയുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

google news
modi

ഹിരോഷിമയിലെ ജി 7 ഉച്ചകോടിക്കിടെ ലോകനേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്കുവെച്ച് സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.


നമ്മുടെ വിശ്വഗുരു തനിച്ചായി ! എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജി 7 നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ചേര്‍ന്നുള്ള ഫോട്ടോ സെഷന് ശേഷം മറ്റു ലോക നേതാക്കള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കാത്തതിനാല്‍ മോദി തിരിച്ചുനടക്കുന്നതാണ് വീഡിയോയിലുള്ളത്.
 

Tags