പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം

rajyasabha

അയോധ്യ വിഷയത്തിലും ചര്‍ച്ച ആവശ്യപ്പെടും. അമിത് ഷാ സഭയില്‍ എത്തുമോ എന്നതിലാണ് ആകാംക്ഷ. 

പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാന്‍ പ്രതിപക്ഷം. ദില്ലിയിലെ പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കും. അയോധ്യ വിഷയത്തിലും ചര്‍ച്ച ആവശ്യപ്പെടും. അമിത് ഷാ സഭയില്‍ എത്തുമോ എന്നതിലാണ് ആകാംക്ഷ. 

എഫ്‌സിആര്‍എ ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും ബഹളത്തിനിടെ പാസാക്കാന്‍ അനുവദിക്കരുതെന്നും കോണ്‍ഗ്രസിനോട് സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു. ബില്ല് കൊണ്ടു വന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആണ് അഭ്യര്‍ത്ഥന. അതേസമയം, ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകും എന്ന ഉറപ്പു കിട്ടിയെന്ന് മിസോറം മുഖ്യമന്ത്രി അറിയിച്ചു.

Tags