ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ ഡല്‍ഹിയില്‍ സമര പരമ്പര തീര്‍ക്കാന്‍ പ്രതിപക്ഷം
ജില്ലാ മജിസ്ട്രേറ്റ് ആസ്ഥാനങ്ങളിലേക്ക് 'ജനാധിപത്യ സംരക്ഷണ മാര്‍ച്ച്' നടത്തും
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ ഡല്‍ഹിയില്‍ സമര പരമ്പര തീര്‍ക്കാന്‍ പ്രതിപക്ഷം. യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, എംഎസ്എഫ്, യൂത്ത് ലീഗ്, ഐസ എന്നീ സംഘടനകളാണ് ജന്തര്‍ മന്തര്‍ കേന്ദ്രീകരിച്ച് പ്രതിഷേധിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപക കലക്ടറേറ്റ് മാര്‍ച്ചിനും ഇന്ന് തുടക്കമാകും. ജില്ലാ മജിസ്ട്രേറ്റ് ആസ്ഥാനങ്ങളിലേക്ക് 'ജനാധിപത്യ സംരക്ഷണ മാര്‍ച്ച്' നടത്തും
കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന് നടക്കും. മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ വൈകിട്ട് നാല് മണിക്കാണ് പ്രതിഷേധം. മുംബൈ പോലീസ് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷയും പൊലീസ് കാവലും ശക്തമാക്കി.
.jpg)

