ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

gyanesh

വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ചേരാന്‍ തീരുമാനമായിട്ടുണ്ട്. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ഒരുങ്ങുന്നു. ജില്ലാതലങ്ങളില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും. വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ ചേരാന്‍ തീരുമാനമായിട്ടുണ്ട്. 

ഇന്ത്യ സഖ്യം ബുധനാഴ്ച യോഗം ചേരും. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തമിഴ്‌നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയും യോഗത്തിനെത്തില്ല. സഖ്യത്തിന് പുറത്തുള്ള പാര്‍ട്ടികളെ സഹകരിപ്പിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും.

Tags