മാധ്യമരംഗത്ത് ഗവേഷണത്തിന് അവസരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) 2025-26 അധ്യയന വർഷത്തിലേക്കുള്ള ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമരംഗത്ത് പുതിയ ആശയങ്ങൾ നൽകാനും പ്രവർത്തിക്കാനും താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
tRootC1469263">പത്രപ്രവർത്തനം, മാസ് കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മീഡിയ, പരസ്യം, പബ്ലിക് റിലേഷൻസ്, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ, പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ, ഫിലിം സ്റ്റഡീസ്, ഡെവലപ്മെന്റ് കമ്മ്യൂണിക്കേഷൻ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോഗ്രാമിലേക്ക്, 18 ഫുൾ-ടൈം, 4 പാർട്ട്-ടൈം സീറ്റുകൾ ഉൾപ്പെടെ ആകെ 22 സീറ്റുകളാണ് ഒഴിവുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്. 2026 ഏപ്രിൽ ഒന്നിന് കോഴ്‌സ് ആരംഭിക്കും.
അപേക്ഷ സമർപ്പിക്കുന്ന ജനറൽ വിഭാഗക്കാർ 2,500 രൂപയും, ഒബിസി/ എസ്‌സി/ എസ്ടി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗക്കാർ 1,500 രൂപയും വിദേശ അപേക്ഷകർ 100 ഡോളറുമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഈ ഫീസ് തിരികെ ലഭിക്കുന്നതല്ല.
പ്രവേശന യോഗ്യതകൾ
1. ഫുൾ-ടൈം
മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ
75% മാർക്കോടെയുള്ള നാല് വർഷത്തെ ബിരുദ പഠനം (ഗവേഷണത്തോടൊപ്പം)
മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസത്തിൽ UGC NET യോഗ്യത.
2. പാർട്ട്-ടൈം
ഫുൾ-ടൈം പ്രോഗ്രാമിന് സമാനമായ അക്കാദമിക് യോഗ്യതകൾക്കൊപ്പം നിലവിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. തൊഴിലുടമയുടെ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ആവശ്യമാണ്
തിരഞ്ഞെടുപ്പ് പ്രക്രിയ
1. ഫുൾ-ടൈം:
പ്രവേശന പരീക്ഷയില്ല
UGC NET യോഗ്യതയുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള ഷോർട്ട് ലിസ്റ്റിംഗ്
ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്കായി അഭിമുഖം നടത്തും
മെറിറ്റ് കണക്കുകൂട്ടൽ: 70% വെയിറ്റേജ്: UGC NET പെർസെന്റൈൽ. 30% വെയിറ്റേജ്: അഭിമുഖ പ്രകടനം
2. പാർട്ട്-ടൈം:
IIMC ഡൽഹിയിൽ ഓഫ്‌ലൈൻ പ്രവേശന പരീക്ഷ ഉണ്ടാകും.
UGC NET യോഗ്യത നേടിയവരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കും.
ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്കായി അഭിമുഖം.
അന്തിമ മെറിറ്റ് വെയിറ്റേജ്- 70%: പ്രവേശന പരീക്ഷാ സ്‌കോർ അല്ലെങ്കിൽ UGC NET സ്‌കോർ, 30%: അഭിമുഖ പ്രകടനം
അപേക്ഷാ നടപടിക്രമങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി IIMCയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
.jpg)


