ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷനിൽ അവസരം

job
job

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അസമിലെ ഗുവാഹാട്ടി, ഡിഗ്‌ബോയ്, ബിഹാറിലെ ബറൗനി, ഗുജറാത്തിലെ വഡോദര, പശ്ചിമബംഗാളിലെ ഹൽദിയ, ഉത്തർപ്രദേശിലെ മഥുര,  ഹരിയാണയിലെ പാനിപ്പത്ത്, ഒഡിഷയിലെ പാരദീപ് എന്നിവിടങ്ങളിലെ റിഫൈനറികളിലും പെട്രോകെമിക്കൽ യൂണിറ്റുകളിലുമാണ് ഒഴിവ്. 

tRootC1469263">

ശമ്പളം: 25,000-1,05,000 രൂപ. 
തസ്തികകളും ഒഴിവും: ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ്: 291 (മെക്കാനിക്കൽ-232, പി. ആൻഡ് യു-37, പി ആൻഡ് യു-ഒ ആൻഡ് എം-22), ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ്/ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്-32 (ഇലക്ട്രിക്കൽ-12, മെക്കാനിക്കൽ-14, ഇൻസ്ട്രുമെന്റേഷൻ-6), ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ്-20, ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ് (ഫയർ ആൻഡ് സേഫ്റ്റി)-51. 

വിശദവിവരങ്ങൾ www.iocl.com -ൽ ലഭിക്കും. ഇതേ വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി ഒൻപത്.
 

Tags