‘ഓപ്പറേഷൻ ട്രാഷി’ ; ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, മൂന്ന് സൈനികർക്ക് പരിക്ക്
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. കിഷ്ത്വാറിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനായി സൈന്യം ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി’ എന്ന സൈനിക നീക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ സൈനികരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
tRootC1469263">പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരർ മേഖലയിൽ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് വൈറ്റ് നൈറ്റ് കോർപ്സ് തിരച്ചിൽ ആരംഭിച്ചത്. വനത്തിനുള്ളിലേക്ക് നീങ്ങിയ സൈനികർക്ക് നേരെ ഭീകരർ തുരുതുരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സുരക്ഷാ വലയം ഭേദിച്ച് രക്ഷപ്പെടാനുള്ള ഭീകരരുടെ ശ്രമത്തെ സൈന്യം ശക്തമായി പ്രതിരോധിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ കിഷ്ത്വാർ വനമേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമി, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പോലീസ് എന്നിവർ സംയുക്തമായാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശം സുരക്ഷാ സേന പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്.
.jpg)


