ഓപ്പറേഷൻ സിന്ധു : ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ

First flight carrying Indian students stranded in Iran arrives in Delhi
First flight carrying Indian students stranded in Iran arrives in Delhi

ഡൽഹി: ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ അഞ്ചാമത്തെ വിമാനവും ഡൽഹിയിൽ എത്തി. യുദ്ധസാഹചര്യത്തിൽ അടച്ച വ്യോമപാത ഇന്ത്യക്കാർക്കുവേണ്ടി കഴിഞ്ഞദിവസം തുറന്നുകൊടുത്തിരുന്നു. ഇറാനിലെ ‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണു മഷ്ഹദിൽനിന്ന് നേരിട്ട് ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചത്. 290 പേരിൽ വിദ്യാർഥികളും തീർഥാടകരുമുണ്ട്. വിദ്യാർഥികളിൽ ഏറെയും കശ്മീരിൽനിന്നുള്ളവരാണ്.

tRootC1469263">

ഇറാനിലെ വിവിധമേഖലകളിൽനിന്നുള്ളവരെ ഏകോപിപ്പിച്ച് ഇന്ത്യൻ എംബസിയാണ് രക്ഷാദൗത്യത്തിന് നേതൃത്വംനൽകുന്നത്. ഞായറാഴ്ചയെത്തുന്ന വിമാനത്തിൽ പത്തോളം മലയാളികളുണ്ടാകും. സംഘർഷമേഖലകളിൽനിന്നെത്തുന്ന മലയാളികളെ സഹായിക്കാൻ ഡൽഹി കേരളഹൗസിൽ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്. നേപ്പാൾ, ശ്രീലങ്ക സർക്കാരുകളുടെ അഭ്യർഥനമാനിച്ച് ഇരുരാജ്യങ്ങളിൽനിന്നുള്ളവരെയും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമാക്കുമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Tags