വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതി; ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്

c

ഓഗസ്റ്റ് 15ന് നടന്ന ചടങ്ങില്‍ സേവാദള്‍ നേതാക്കള്‍ ഏര്‍പ്പാടാക്കിയ ഗായകര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്നാണ് മുഴുവനും ആലപിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നാണ് മുഴുവന്‍ ഘടകങ്ങളോടും നിര്‍ദേശിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 15ന് നടന്ന ചടങ്ങില്‍ സേവാദള്‍ നേതാക്കള്‍ ഏര്‍പ്പാടാക്കിയ ഗായകര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്നാണ് മുഴുവനും ആലപിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. സേവാദള്‍ നേതാക്കള്‍ വാക്കാല്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ താക്കീത് നല്‍കി. സേവാദളിനെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ല.ഹിമാചല്‍ പ്രദേശ്, കര്‍ണാടക തുടങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു. 

Tags