തിരംഗ യാത്രയ്ക്ക് 11 പേര്ക്ക് മാത്രം അനുമതിയെന്ന് ദില്ലി പൊലീസ്; നരേന്ദ്ര മോദി എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് അഭിജീത് ദിപ്കെ
സമാധാനപൂര്വ്വമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് രാത്രി വൈകി വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് സിജെപി നേതാക്കള് വ്യക്തമാക്കി.
ത്രിവര്ണ പതാകയെ എന്തിനാണ് തടയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണോയെന്നും സിജെപി സ്ഥാപകന് അഭിജീത് ദിപ്കെ. സ്വന്തം റാലിയിലെ ത്രിവര്ണ പതാകയെ മോദി തടയുമോ? തിരംഗ മാര്ച്ച് എന്തായാലും നടക്കുമെന്നും ദിപ്കെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകള് അന്വേഷിക്കണമെന്ന് സിജെപി ആവര്ത്തിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ സ്വതന്ത്ര അന്വേഷണം വേണം. പ്രതിഷേധങ്ങള്ക്കെതിരായ പൊലീസ് നടപടികള് സംബന്ധിച്ചും അന്വേഷണം വേണം. സമാധാനപൂര്വ്വമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് രാത്രി വൈകി വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് സിജെപി നേതാക്കള് വ്യക്തമാക്കി.
അതേസമയം സിജെപി പ്രതിഷേധത്തിന് 11 പേരെ അനുവദിക്കാമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 11 നേതാക്കളുടെ പേര് നല്കാന് നിര്ദ്ദേശം നല്കി. കൊണാട്ട്പ്ലേസില് പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാന് അനുവാദം നല്കും. സെന്ട്രല് പാര്ക്കിന് ചുറ്റും 6000 പൊലീസുകാരെ നാളെ വിന്യസിക്കും. പൊതുജനങ്ങള് ഈ പ്രതിഷേധത്തില് പങ്കുചേരരുത് എന്നും ദില്ലി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുന്നതില് നിന്ന് സിജെപിയെ തടയാന് ഡല്ഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് കുറച്ചു പേരെ പ്രതിഷേധിക്കാന് അനുവദിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയത്.
.jpg)


