കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി

Chief Minister Vijay appoints his own astrologer as Special Duty Officer

2025 സെപ്തംബര്‍ 27നാണ് കരൂരില്‍ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്.

 

കരൂര്‍: തമിഴ്‌നാട്ടില്‍ കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41പേരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ജോലി നല്‍കാനാണ് വിജയ് സര്‍ക്കാരിന്‍റെ തീരുമാനം.

മുഖ്യമന്ത്രി ജോസഫ് വിജയ്നേരിട്ട് നിയമന ഉത്തരവുകൾ കൈമാറും. ഈ മാസം 10 ന് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കും.2025 സെപ്തംബര്‍ 27നാണ് കരൂരില്‍ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് വിജയ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പ് വിജയ് ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നു.

37 പേരുടെ ബന്ധുക്കളാണ് എത്തിയത്. ദുരന്തത്തിന്റെ ഇരകളെ കയ്യൊഴിയില്ലെന്നും കുടുംബത്തിലെ കുട്ടികളുടെ ചികിത്സയും ബന്ധുക്കളുടെ ചികിത്സാ ചെലവും ഉള്‍പ്പെടെ ഏറ്റെടുത്ത ടിവികെ പ്രതിമാസം നിശ്ചിത തുക മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. 

Tags