നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നീറ്റില്‍ ഒരു ശ്രമം കൂടെ നടത്താനുള്ള തയ്യാറെടുപ്പില്‍ കൂടിയായിരുന്നു വിദ്യാര്‍ത്ഥി.
അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. രഹാന്‍ പട്ടേല്‍ എന്ന 17കാരനാണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ 2.30നാണ് സംഭവം. അമ്മയ്ക്കും ഇളയസഹോദരനുമൊപ്പം താമസിച്ച് വരികയായിരുന്നു വിദ്യാര്‍ത്ഥി.
ഇക്കഴിഞ്ഞ പ്ലസ്ടുപരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ നീറ്റ് യുജി പരീക്ഷയിലും മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നീറ്റില്‍ ഒരു ശ്രമം കൂടെ നടത്താനുള്ള തയ്യാറെടുപ്പില്‍ കൂടിയായിരുന്നു വിദ്യാര്‍ത്ഥി.
കരിയര്‍ ഓപ്ഷന്‍ എന്ന നിലയില്‍ ഫാര്‍മസി കോഴ്‌സിനുളള അഡ്മിഷന്‍ ഫോമും വിദ്യാര്‍ത്ഥി പൂരിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ പൊലിസിന് വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കോച്ചിംഗ് അസോസിയേറ്റുകളുടെയും മൊഴി രേഖപ്പെടുത്തി.
.jpg)

