പച്ചക്കറി കൃഷിക്ക് ഒരു കോടി സബ്‌സിഡി വാങ്ങി'; കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ആരോപണം
മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കാണ് സബ്‌സിഡി വാങ്ങിയത്.
കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ഗുരുതര ആരോപണം. പച്ചക്കറി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം ഉയരുന്നത്. മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കാണ് സബ്‌സിഡി വാങ്ങിയത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി.
മന്ത്രിയുടെ പച്ചക്കറി തോട്ടത്തിന് മുന്നിലുള്ള ബോര്‍ഡിലാണ് ഭഗീരഥ് ചൗധരി സബ്‌സിഡി വാങ്ങിയെന്ന് എഴുതിയിരിക്കുന്നത്. പച്ചക്കറിയുടെ വിവരങ്ങള്‍ക്കൊപ്പമാണ് ഇതെഴുതിയിരിക്കുന്നത്. മന്ത്രിയുടെ കുടുംബമാണ് വെള്ളരിക്ക കൃഷി ചെയ്തത്. ഇതിനായി മന്ത്രിയുടെ കുടുംബം ഒരു കോടിവരെ സബ്‌സിഡി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പച്ചക്കറി കൃഷി പരിപോഷിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നുണ്ട്. പരമാവധി ഒരു കോടി വരെയാണ് സബ്‌സിഡി ലഭിക്കുക. അതേസമയം, സബ്‌സിഡി അനുവദിക്കുന്ന ബോര്‍ഡിലെ ഉപാധ്യക്ഷനാണ് മന്ത്രി.
.jpg)

