ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപി
2029-ല്‍ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്നത് ചര്‍ച്ചയിലുണ്ട്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപി. ബില്‍ പാസായില്ലെങ്കില്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ചാക്കാനും ആലോചനയെന്ന് റിപ്പോര്‍ട്ട്. 2029-ല്‍ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്നത് ചര്‍ച്ചയിലുണ്ട്.
യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 2029-ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതും ആലോചിക്കും. ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കുന്നത് അജണ്ടയാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സൂചന.
അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് നിലവില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. നിയമം നടപ്പായാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ 2029-ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ബില്‍ പാസായില്ലെങ്കിലും പരമാവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 2029ലാക്കാനാണ് ബിജെപി ചര്‍ച്ച തുടങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
.jpg)

