പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളില്‍ തമിഴ്നാട്ടില്‍ ഒരു കുട്ടി മരിച്ചു ; സംസ്ഥാനത്താകെ 269 പേര്‍ക്ക് പരിക്കേറ്റു

diwali

ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ '108' അടിയന്തര ആംബുലന്‍സ് ശൃംഖലയിലേക്ക് വന്‍ കോളുകളുടെ പ്രവാഹമായിരുന്നു.

ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളില്‍ തമിഴ്നാട്ടില്‍ ഒരു കുട്ടി മരിച്ചു. സംസ്ഥാനത്തുടനീളം 269 പേര്‍ക്ക് പൊള്ളലേറ്റ് ചികിത്സ തേടേണ്ടി വന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ 7 രാവിലെ 7 മണി മുതല്‍ നവംബര്‍ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.


ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ '108' അടിയന്തര ആംബുലന്‍സ് ശൃംഖലയിലേക്ക് വന്‍ കോളുകളുടെ പ്രവാഹമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 16,079 അടിയന്തര കോളുകളാണ് ലഭിച്ചത്. പടക്കം പൊട്ടിച്ചുള്ള പൊള്ളലേറ്റ അപകടങ്ങളെക്കുറിച്ച് മാത്രം നൂറോളം കോളുകള്‍ അടിയന്തര സേവനത്തിന് ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അപകടങ്ങളെ തുടര്‍ന്ന് തഞ്ചാവൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരിയാര്‍ നഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ 64 പേരെ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. തൂത്തുക്കുടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 13 പേരെ കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ 46 പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. 

Tags