ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്: പി.ടി. ഉഷയുടെ നാമനിർദ്ദേശം ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി

Olympic Association elections: Delhi High Court dismisses petition challenging P.T. Usha's nomination

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പി.ടി. ഉഷയെ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎച്ച്എഐ) വഴി ഐഒഎ ജനറൽ അസംബ്ലിയിലേക്ക് ഉഷയെ നാമനിർദ്ദേശം ചെയ്ത നടപടിക്കെതിരെയായിരുന്നു ഹർജി.

ഐസ് ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ഗുർപ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഉഷയുടെ പേര് നിർദ്ദേശിച്ചത്. ഇതിനെതിരെ കുൻസാങ് നാംഗ്യാൽ വിഭാഗമാണ് കോടതിയെ സമീപിച്ചത്. അസോസിയേഷനിൽ അംഗത്വമില്ലാത്ത ഒരാളെ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

കായിക മേഖലയിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്കുള്ള വിഭാഗത്തിൽ ജനറൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ പി.ടി. ഉഷയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷൻ ഉഷയെ നാമനിർദ്ദേശം ചെയ്തത്. ഐഒഎ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണ്.

Tags