ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് നിയന്ത്രണം വന്നേക്കും; BS-VI വാഹനങ്ങൾ മാത്രം അനുവദിക്കണമെന്ന് സുപ്രീംകോടതി

Protest against Gyanesh Kumar; Central government apologizes in Supreme Court for restrictions imposed in Delhi

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി പുതിയ നിർദേശവുമായി സുപ്രീംകോടതി. ശൈത്യകാലത്ത് ഡൽഹിയിൽ BS-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് കോടതിയുടെ നിലപാട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ നിരീക്ഷണം നടത്തിയത്. വായുമലിനീകരണം രൂക്ഷമാകുന്ന മാസങ്ങളിൽ വാഹനങ്ങളിൽ നിന്നുള്ള പുക കുറയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലകളിലെ സംസ്ഥാനങ്ങളോടും ബന്ധപ്പെട്ട അധികൃതരോടും വിശദീകരണം തേടിയിട്ടുണ്ട്. നിർദേശം നടപ്പാക്കിയാൽ പഴയ വാഹനങ്ങളുടെ ഉപയോഗത്തിലും ഗതാഗത മേഖലയിലും വലിയ മാറ്റങ്ങളുണ്ടായേക്കും. 
 

Tags