പഴയ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ ഇനി 'യുഗേ യുഗീന്‍ മ്യൂസിയം'; ഭരണസിരാകേന്ദ്രത്തില്‍ ചരിത്രപരമായ മാറ്റം

Old North and South Blocks now 'Yuge Yugeen Museum'; Historic change in the administrative heartland

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ചരിത്രപ്രധാനമായ പഴയ ഭരണകാര്യാലയങ്ങള്‍ മ്യൂസിയമാക്കി മാറ്റുന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള നോര്‍ത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാക്കി മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 'യുഗേ യുഗീന്‍ മ്യൂസിയം' (Yuge Yugeen Museum) എന്ന പേരിലാണ് ഈ ബൃഹദ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഏകദേശം 3,230 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടര്‍ച്ചയും വൈവിധ്യവും സമൃദ്ധിയും വിളിച്ചോതുന്ന ലോകോത്തര മ്യൂസിയമായി ഈ സമുച്ചയങ്ങളെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളുടെ വാസ്തുവിദ്യാ സവിശേഷതകളും പൈതൃക പ്രാധാന്യവും ഒട്ടും ചോര്‍ന്നുപോകാതെ സംരക്ഷിച്ചുകൊണ്ടായിരിക്കും പുനര്‍വികസനം നടപ്പിലാക്കുക. പഴയ ഭരണസിരാകേന്ദ്രങ്ങളെ ഒരു പൊതു സാംസ്‌കാരിക സ്ഥാപനമാക്കി മാറ്റി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറിയാന്‍ പുതിയ തലമുറയ്ക്ക് അവസരമൊരുങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Tags