ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ എണ്ണവില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ടുകള്‍

crude oil

ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു

ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കടലിടുക്ക് അടച്ചത്.

ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ഊര്‍ജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്.ക്രൂഡ് ഓയില്‍ വില 6 ശതമാനത്തിലധികം ഉയര്‍ന്നു, ഇത് ഉയര്‍ന്ന പെട്രോള്‍ വില വര്‍ദ്ധനവിലേക്ക് കൂടി കടക്കും.

tRootC1469263">

Tags