വിജയ്‌യുടെ വാഹനത്തില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന

karoor case vijay

ഏപ്രില്‍ 23-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം പരിശോധനകള്‍ കർശനമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഉദ്യോഗസ്ഥരുടെ ഈ നടപടി.

മധുര. തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌യുടെ വാഹനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി.വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞത്. ഏപ്രില്‍ 23-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം പരിശോധനകള്‍ കർശനമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഉദ്യോഗസ്ഥരുടെ ഈ നടപടി.

മധുരയില്‍ നിന്നും റോഡ് മാർഗ്ഗം ശിവഗംഗയിലേക്ക് പ്രചാരണത്തിനായി പോവുകയായിരുന്ന വിജയ്‌യുടെ വാഹനവ്യൂഹം അതിർത്തിയിലെ ചെക് പോയിന്റില്‍ വെച്ചാണ് തടഞ്ഞത്. മോഡല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പണമോ മറ്റ് നിരോധിത വസ്തുക്കളോ കടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി ഉദ്യോഗസ്ഥർ വാഹനത്തിന്റെ ഉള്ളിലും ഡിക്കിയിലും വിശദമായ പരിശോധന നടത്തി.

പരിശോധനയോട് പൂർണ്ണമായും സഹകരിച്ച വിജയ്, നടപടികള്‍ പൂർത്തിയാകുന്നത് വരെ വാഹനത്തില്‍ തന്നെ കാത്തിരുന്നു. മിനിറ്റുകള്‍ നീണ്ട പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നല്‍കി.

 

Tags