എസ്ബിഐയില്‍ അരലക്ഷത്തോളം ശമ്പളത്തിൽ ഓഫീസർ ആകാം,

sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ‘സര്‍ക്കിള്‍ ബേസ്ഡ് ഓഫീസേഴ്‌സ്’ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 18 വരെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. മാർച്ചിൽ ആയിരിക്കും പരീക്ഷ നടക്കാൻ സാധ്യത. ഓണ്‍ലൈന്‍ പരീക്ഷ സ്‌ക്രീനിങ്, ഇന്റര്‍വ്യൂ, പ്രാദേശിക ഭാഷ നൈപുണ്യ ടെസ്റ്റ് എന്നിവ വഴിയാണ് നിയമനം നടത്തുക. കേരളവും, ലക്ഷദ്വീപും ഉള്‍പ്പെടുന്ന തിരുവനന്തപുരം സര്‍ക്കിളില്‍ 50 റെഗുലര്‍ ഒഴിവുകളുണ്ട്. ഒരു ബാക്ക്‌ലോഗ് വേക്കന്‍സിയുമുണ്ട്.

tRootC1469263">

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി (IDD) ഉൾപ്പെടെ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. 21-30 വയസാണ് പ്രായപരിധി. തുടക്കത്തിലെ ശമ്പളം 48,480 രൂപയാണ്.

ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപയാണ് അപേക്ഷാ ഫീസ് ആയി നൽകേണ്ടത്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് നൽകേണ്ടതില്ല. https://bank.sbi/web/careers എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാം. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

Tags