'അസമിലെ 34 ശതമാനം മുസ്ലിങ്ങളില്‍ 31 ശതമാനവും ബംഗ്ലാദേശ് വംശജര്‍'; വീണ്ടും വിവാദ പരമാര്‍ശവുമായി ഹിമന്ത ബിശ്വ ശര്‍മ്മ
2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34% മുസ്ലിങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് ശതമാനം മാത്രമാണ് അസം വംശജരുള്ളത്
വീണ്ടും വിവാദ പരമാര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമിലെ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി വംശജരായ മുസ്ലിങ്ങളാണ് എന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34% മുസ്ലിങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് ശതമാനം മാത്രമാണ് അസം വംശജരുള്ളത്. ബാക്കിയുള്ള 31 ശതമാനവും ബംഗ്ലാദേശി വംശജരായ മുസ്ലിങ്ങളാണെന്നായിരുന്നു ബിശ്വ ശര്‍മ്മ പറഞ്ഞത്. ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. 2021-ല്‍ സെന്‍സസ് നടത്തിയിട്ടില്ല. ഇനി 2027 നടത്തുമ്പോളേക്കും അസമില്‍ ബംഗ്ലാദേശി വംശജരായ മുസ്ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിലേക്ക് ഉയരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
tRootC1469263">മുസ്ലിം ജനസംഖ്യ 50 ശതമാനം കടന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകുമെന്നും പതിറ്റാണ്ടുകള്‍ നീണ്ട കുടിയേറ്റം കാരണം തദ്ദേശീയരായ അസം ജനത ഇപ്പോഴും വെല്ലുവിളി നേരിടുകയാണെന്നും ബിശ്വ ശര്‍മ്മ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ആളുകള്‍ അസമിലേക്ക് കുടിയേറുന്നതിനെ പറ്റി സംസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകളെയും മുഖ്യമന്ത്രി അടിവരയിട്ട് കാണിച്ചു. 1961 മുതല്‍ തുടര്‍ച്ചയായി ജനസംഖ്യയില്‍ നാലോ അഞ്ചോ ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. 2021ല്‍ അസമില്‍ സെന്‍സസ് നടത്തിയാല്‍ 38 ശതമാനമെങ്കിലും മുസ്ലിം ജനസംഖ്യ രേഖപ്പെടുത്താനാവും. മുസ്ലിം ജനസംഖ്യ 50 ശതമാനം കടന്നാല്‍ മറ്റുള്ളവര്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ.
ചിക്കന്‍ നെക്ക്' എന്ന് അറിയപ്പെടുന്ന സിലിഗുരി ഇടനാഴി ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സുരക്ഷാ ആശങ്കയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 'വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെയും അയല്‍ രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ഭാഗത്തിന്റെ ഇരുവശത്തുമാണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്. സിലിഗുരി ഇടനാഴിയുടെ സുരക്ഷ ഉറപ്പാക്കാന്‍ നയതന്ത്രത്തിലൂടയോ ബലം പ്രയോഗിച്ചോ കുറച്ച് സ്ഥലം കൂടി സ്വന്തമാക്കേണ്ടി വരും.' ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
.jpg)


