എംഎല്‍എമാര്‍ക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വര്‍ധിപ്പിച്ച് ഒഡിഷ സര്‍ക്കാര്‍
നിലവില്‍ നിയമസഭയിലെ അംഗങ്ങള്‍ക്ക് 1.11 ലക്ഷം രൂപയായിരുന്നു അലവന്‍സ് അടക്കം മാസം തോറും ലഭിച്ചിരുന്നത്.
സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വര്‍ധിപ്പിച്ച് ഒഡിഷ സര്‍ക്കാര്‍. 1.11 ലക്ഷത്തില്‍ നിന്ന് 3.45 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. 2024 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവിന് അംഗീകാരം നല്‍കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാര്‍ലമെന്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്‌ഠേന അംഗീകാരം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളവും ആനുപാതികമായി വര്‍ധിപ്പിച്ചു. സിറ്റിങ് എംഎല്‍എ മരിച്ചാല്‍ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നല്‍കാനും ശമ്പള വര്‍ധന ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നടപ്പാക്കാനും തീരുമാനമുണ്ട്.
നിലവില്‍ നിയമസഭയിലെ അംഗങ്ങള്‍ക്ക് 1.11 ലക്ഷം രൂപയായിരുന്നു അലവന്‍സ് അടക്കം മാസം തോറും ലഭിച്ചിരുന്നത്. ഇത് ഇനി മുതല്‍ 3.45 ലക്ഷം രൂപയാകും. 2007 മുതല്‍ നിയമസഭാംഗങ്ങള്‍ ആവശ്യപ്പെട്ട വര്‍ധനവാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത്. ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും ഒരേ മനോസോടെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു.
പുതിയ ശമ്പള ക്രമം അനുസരിച്ച് എംഎല്‍എമാര്‍ക്ക് 90000 രൂപ ശമ്പളമായും 75000 രൂപ മണ്ഡലം അലവന്‍സായും 10000 രൂപ ബുക്ക് അലവന്‍സായും 50000 രൂപ കണ്‍വയന്‍സ് അലവന്‍സായും 20000 രൂപ വൈദ്യുതി അലവന്‍സായും 50000 രൂപ ട്രാവല്‍ അലവന്‍സായും 35000 രൂപ മെഡിക്കല്‍ അലവന്‍സായും 15000 രൂപ ടെലിഫോണ്‍ അലവന്‍സായും ലഭിക്കും.
ഇതിന് പുറമെ മുന്‍ എംഎല്‍എമാര്‍ക്ക് 1.17 ലക്ഷം രൂപ പെന്‍ഷനായി ലഭിക്കും. 80000 രൂപ പെന്‍ഷന്‍, 25000 മെഡിക്കല്‍ അലവന്‍സ്, 12500 രൂപ യാത്രാ ബത്തയായുമാണ് ലഭിക്കുക. ഒന്നിലേറെ തവണ എംഎല്‍എമാരായവര്‍ക്ക് ഓരോ തവണയ്ക്കും 3000 രൂപ അധികമായി ലഭിക്കും.
മുഖ്യമന്ത്രിക്ക് 3.74 ലക്ഷമാണ് പ്രതിമാസ വരുമാനം. സ്പീക്കര്‍ക്കും ഉപമുഖ്യമന്ത്രിക്കും 368000 രൂപ ലഭിക്കും. ഡപ്യൂട്ടി സ്പീക്കര്‍ക്കും സഹമന്ത്രിമാര്‍ക്കും 3.56 ലക്ഷം രൂപ ലഭിക്കും. പ്രതിപക്ഷ നേതാവിനും കാബിനറ്റ് മന്ത്രിമാര്‍ക്കും 3.62 ലക്ഷം രൂപയും ലഭിക്കും. ചീഫ് വിപ്പിന് 3.62 ലക്ഷം രൂപയും ഡപ്യൂട്ടി ചീഫ് വിപ്പിന് 3.5 ലക്ഷം രൂപയും മാസ വരുമാനം ലഭിക്കും.
.jpg)

