വാട്‌സാപ്പില്‍ അശ്ലീല ദൃശ്യം സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത സംഭവം ; പൊലീസ് ക്യാമ്പിലെ ഹവീല്‍ദാറിന് സസ്‌പെന്‍ഷന്‍
സംഭവം വിവാദമായതിനെ തുടര്‍ന്ന് അടൂര്‍ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയന്‍ ക്യാംപിലെ ഹവില്‍ദാറിന് സസ്‌പെന്‍ഷന്‍.
വാട്‌സാപ്പില്‍ അശ്ലീല ദൃശ്യം സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്ന് അടൂര്‍ ആംഡ് പൊലീസ് മൂന്നാം ബറ്റാലിയന്‍ ക്യാംപിലെ ഹവില്‍ദാറിന് സസ്‌പെന്‍ഷന്‍. പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ സഞ്ജു കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പെരുമാറ്റദൂഷ്യം, പൊലീസ് സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കല്‍, ഗുരുതരമായ അച്ചടക്കലംഘനം എന്നിവ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കമന്‍ഡാന്റ് മനോജ് കെ. നായരാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സഞ്ജു കൃഷ്ണന്‍ വാട്‌സാപ്പില്‍ അശ്ലീല വീഡിയോ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം വൈകീട്ടോടെ ദൃശ്യം നീക്കം ചെയ്യുകയും, തുടര്‍ന്ന് തെറ്റ് പറ്റിയതാണെന്ന് വ്യക്തമാക്കി ക്ഷമാപണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി തുടങ്ങിയതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്.
.jpg)

