ട്രാന്‍സ്ജെന്‍ഡറിനൊപ്പം മന്ത്രിയുടെ അശ്ലീല വീഡിയോ ; ചിത്രീകരിച്ചത് ഔദ്യോഗിക വസതിയില്‍ ; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

narhari

ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ ഔദ്യോഗിക വസതിയില്‍ നടന്ന കാര്യങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല, കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു.

മന്ത്രിയും എന്‍സിപി നേതാവുമായ നര്‍ഹരി സിര്‍വാളും ട്രാന്‍സ്ജെന്‍ഡറും അടുത്തിടപഴകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഔദ്യോഗിക വസതിയില്‍ ഇരുവരും അടുത്തിടപഴകുന്നത് മന്ത്രിപദവിക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചിട്ടില്ല.
മഹായുകിയിലെ നേതാക്കള്‍ പരസ്പരം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വീഡിയോ പകര്‍ത്തിയത് ട്രാന്‍സ് ജെന്‍ഡറിന്റെ സഹോദരനാണ്. ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ ഔദ്യോഗിക വസതിയില്‍ നടന്ന കാര്യങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല, കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു.
മന്ത്രി ഉള്‍പ്പെട്ട അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് തീര്‍ത്തും അപലപനീയമാണെന്നും പൊതുപ്രവര്‍ത്തകര്‍ അടിസ്ഥാനപരമായ മര്യാദകള്‍ പാലിക്കണമെന്നും എംപിസിസി അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കലും പറഞ്ഞു. 
നേരത്തെ സിര്‍വാളിന്റെ വകുപ്പിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.


 

Tags