എന്‍വിഎസ്- 02 വിക്ഷേപണം വിജയം

isro
isro

ഐ എസ് ആര്‍ ഒ ചെയര്‍മാനായി വി നാരായണന്‍ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്.

ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തിയ എന്‍വിഎസ്- 02 ന്റെ വിക്ഷേപണം വിജയം. രാവിലെ 6.23 ന് സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ഗതിനിര്‍ണയ ഉപഗ്രഹമായ ജിഎസ്എല്‍വിഎഫ്15 എന്‍വിഎസ് 02 കുതിച്ചുയര്‍ന്നത്.

വിക്ഷേപണം നടന്ന് 19 മിനുട്ടില്‍ ഉപഗ്രഹത്തെ നിര്‍ണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാന്‍ഡേഡ് പൊസിഷന്‍ സര്‍വീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.

രാജ്യവും അതിര്‍ത്തിയില്‍നിന്ന് 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും പരിധിയില്‍ വരും. എന്‍വിഎസ്- 01 കഴിഞ്ഞ വര്‍ഷം മേയില്‍ വിക്ഷേപിച്ചിരുന്നു. ഐ എസ് ആര്‍ ഒ ചെയര്‍മാനായി വി നാരായണന്‍ ചുമതലയേറ്റതിന് ശേഷമുളള ആദ്യ വിക്ഷേപണം കൂടിയാണിത്.

Tags