മൈസൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

nursingstudent

 ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ബിഎസ്‌സി നഴ്സ‌ിംഗ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടകര ആയഞ്ചേരി സ്വദേശി വി.മുഹമ്മദ് (20) ആണ് മരിച്ചത്. മൈസൂരു മഹാരാജ നഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലിൽ ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

tRootC1469263">

ആയഞ്ചേരി സ്വദേശികളായ അബ്ദുള്ള-റംല ദമ്പതികളുടെ മകനാണ് മുഹമ്മദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മൈസൂരിലെ എഐകെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ ഏകോപിപ്പിക്കുന്നത്.

Tags