നഴ്സിങ് വിദ്യാര്‍ഥി കുളിമുറിക്ക് സമീപം മരിച്ചനിലയില്‍

D

ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു

ഹൈദരാബാദ് : നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി (18) ആണ് മരിച്ചത്.

ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അവധിക്കാലമായതിനാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഹരിണിയുടെ അച്ഛൻ നേരത്തേ മരിച്ചിരുന്നു.കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഹരിണിയെ വീട്ടിനുള്ളില്‍ കണ്ടെത്താനായില്ല.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തുള്ള കുളിമുറിയോട് ചേർന്ന് ഹരിണിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags