ബെംഗളൂരുവില്‍ നഴ്‌സിന്റെ കൊലപാതകം ; മോഷണമെന്ന് വരുത്തി തീര്‍ത്തത് ആണ്‍സുഹൃത്ത് ; പിടിയില്‍

murder
murder

മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

പ്രഗതിപുരയില്‍ 39കാരിയായ നഴ്‌സിനെ കൊലപ്പെടുത്തിയ 25കാരനായ ആണ്‍സുഹൃത്ത് പിടിയില്‍. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പുരുഷ നഴ്‌സായ സുധാകര്‍ ആണ് പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇരുവരും ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ സ്വദേശി മമതയെ ഇന്നലെ വൈകീട്ടാണ് കുമാരസ്വാമി ലേഔട്ടിലെ പ്രഗതിപുരയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

tRootC1469263">


മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിലെ മാല ഭാഗികമായി പൊട്ടിച്ചെടുത്ത നിലയിലായിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍. തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട മമതയുടെ ഫോണ്‍ ഡീറ്റെയ്ല്‍സും പരിശോധിച്ചു. ഇതോടെയാണ് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന മമത, സഹപ്രവര്‍ത്തകനുമായി ബന്ധം പുലര്‍ത്തിയിരുന്ന വിവരങ്ങള്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതേ ആശുപത്രിയില്‍ മമതയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന സുധാകര്‍ ആണ് കൊലപാതകം നടത്തിയത് എന്ന് വ്യക്തമായത്. തന്നെക്കാള്‍ 14 വയസ് കൂടുതലുള്ള മമതയുമായി അടുപ്പത്തിലായിരുന്നു സുധാകര്‍.

Tags