മ​ധ്യ​പ്ര​ദേ​ശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്​ത്രീകളെ കസ്റ്റഡിയിലെടുത്തു

police

 ന്യൂ​ഡ​ൽ​ഹി : മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പി​ച്ച് മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ​യും എ​ട്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് റെ​യി​ൽ​വേ പൊ​ലീ​സ്. ചൊ​വ്വാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് ക​ന്യാ​സ്ത്രീ​ക​ളെ​യും ക​ന്യാ​സ്ത്രീ പ​ഠ​നം ന​ട​ത്തു​ന്ന ഒ​ഡി​ഷ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​ത്. അ​വ​ധി​ക്കാ​യി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ.

സ്റ്റേ​ഷ​നി​നെ​ത്തി​യ ഉ​ട​നെ, മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പൊ​ലീ​സ് ന​ട​പ​ടി. ഇ​ന്ദോ​ർ രൂ​പ​ത ബി​ഷ​പ് തോ​മ​സ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ സം​ഘ​ത്തെ വി​ട്ട​യ​ച്ചു. ഇ​വ​ർ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന ട്രെ​യി​ൻ ന​ഷ്ട​മാ​യി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ​വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും വൈ​കി നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​പ്പെ​ടു​മെ​ങ്കി​ലും മാ​ന​സി​ക വി​ഷ​മ​വും സ​മ​യ​ന​ഷ്ട​വും പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്നും ബി​ഷ​പ് തോ​മ​സ് മാ​ത്യു പ്ര​തി​ക​രി​ച്ചു. 

Tags