സംസ്ഥാന ചുമതല ഇനി ഇവർക്കൊക്കെ..! നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി. ഇതോടൊപ്പം സഹചുമതലയുള്ളവരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതല പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് നൽകി. എം. നാഗരാജയ്ക്ക് ആണ് കേരളത്തിന്‍റെ ചുമതല. എം. വെങ്കടേശനാണ് സഹചുമതല. കേരള ബിജെപി മുൻ അധ്യക്ഷനായ പാർട്ടി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതലയാണ്.
നാഗാലാൻഡിന്‍റെ ചുമതല അനിൽ ആന്‍റണിക്കാണ്. കൂടാതെ ഗോവയുടെ സഹചുമതലയുമുണ്ട്. മുൻ കേന്ദ്രമന്ത്രിയായ ജോർജ് കുര്യനാണ് ലക്ഷദ്വീപിന്‍റെ ചുമതല. വിനോദ് താവ്ഡെയെ ഉത്തർപ്രദേശിന്‍റെ ചുമതലക്കാരനായും വിനയ് സഹസ്രബുദ്ധെയെ ഡൽഹിയുടെ ചുമതലക്കാരനായും നിയമിച്ചു.
ആൻഡമാൻ നിക്കോബാർ (ജയ് പ്രകാശ്), അരുണാചൽ പ്രദേശ് (ദേവേഷ് കുമാർ), ആന്ധ്രപ്രദേശ് (അരവിന്ദ് ഭദൗരിയ), അസം (മംഗൾ പാണ്ഡെ), ബിഹാർ (ഹരീഷ് ദ്വിവേദി), ചണ്ഡിഗഢ് (മഹേന്ദ്ര പാണ്ഡെ), ദാദ്ര നഗർ ഹവേലി- ദാമൻ ദിയു (വർഷാബെൻ നരേന്ദ്രഭായ് ദോഷി), ഗോവ (ഭാരതി പ്രവീൺ പവാർ), ഗുജറാത്ത് (തരുൺ ചുഘ്), ഹിമാചൽ പ്രദേശ് (ശ്രീകാന്ത് ശർമ), ജമ്മു കശ്മീർ (സതീഷ് പൂനിയ), ഝാർഖണ്ഡ് (ഗജേന്ദ്ര പട്ടേൽ), കർണാടക (ഹരീഷ് ദ്വിവേദി), ലഡാക്ക്(രാജ്കുമാർ ഭാട്ടിയ), മധ്യപ്രദേശ് (ബാബുൽ കുമാർ ദേബ് ), മഹാരാഷ്ട്ര (ബൈജയന്ത് ജയ് പാണ്ഡ), മണിപ്പൂർ(രാജ്ദീപ്റോയ്), മേഘാലയ (കനദ് പുരകായസ്ഥ), മിസോറം (ഭഗവത് കരാഡ്), ഒഡിശ (ഡി. പുരന്ദേശ്വരി), പഞ്ചാബ് (സതീഷ് പൂനിയ), രാജസ്ഥാൻ (സഞ്ജയ് ഭാട്ടിയ), സിക്കിം (രാജു ബിഷ്ത), തമിഴ്നാട് (രാം മാധവ്), തെലങ്കാന (സുനിൽ ബൻസൽ), ത്രിപുര (മൃഗാങ്ക ദേവ് ബർമൻ), ഉത്തരാഖണ്ഡ് (രാം മാധവ്), പശ്ചിമ ബംഗാൾ (സുനിൽ ബൻസൽ) എന്നിവരാണ് മറ്റു സംസ്ഥാനങ്ങളുടെ ചുമതലക്കാർ.
.jpg)

