ഇനി വിമാന യാത്രകൾക്ക് ചിലവേറും; ഇന്ധനവില വർധിപ്പിച്ചു

Oman Air has released its summer 2024 flight schedule

ഇതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധമാണ് ഇന്ധനവില കൂട്ടിയത്. കഴിഞ്ഞ മാസം അഞ്ചുരൂപയുടെ വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായി സെപ്തംബറിലും വീണ്ടും നിരക്ക് കൂട്ടിയതായി പ്രഖ്യാപിക്കുന്നത്. എണ്ണ കമ്പനികളുടെ അറിയിപ്പ് പ്രകാരം പാചക വാതകത്തിന് ചില നഗരങ്ങളില്‍ 11 രൂപ വരെ വര്‍ധിച്ചിരുന്നു.

ഇതിന് പുറമേയാണ് വിമാന ഇന്ധന വിലയും വര്‍ധിപ്പിച്ചത്. ലിറ്ററിന് 6.28 രൂപ (5.46%) ഒറ്റയടിക്ക് കൂട്ടിയത്.വിമാന ഇന്ധന (എടിഎഫ്) വിലയില്‍ 5.46% വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്.

ഇതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ പ്രവര്‍ത്തന ചെലവില്‍ 40 ശതമാനത്തോളം ഇന്ധന ഇനത്തിലാണ്. ഇത് ടിക്കറ്റ് നിരക്കിലും സ്വഭാവികമായി പ്രതിഫലിക്കും. വിശേഷിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേരെ ബാധിക്കും. ആഭ്യന്തര സര്‍വീസുകളിലാവും ആദ്യം പ്രതിഫലിക്കുക.

Tags