'ക്രിക്കറ്ററുമായല്ല, ബംഗ്ലാദേശുമായി ഏറ്റുമുട്ടിക്കോളൂ'; മുസ്തഫിസുര്‍ വിഷയത്തില്‍ ബിസിസിഐക്കെതിരെ ഒമര്‍ അബ്ദുള്ള
അയാളെ നീക്കം ചെയ്യുന്നതിലൂടെ ബംഗ്ലാദേശിലെ സ്ഥിതി മെച്ചപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു.
ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തില്‍ ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കളിക്കാരെ ലക്ഷ്യംവെക്കുന്നത് അന്യായമാണ്. അത് ലോകകപ്പിനെ ബാധിക്കുമെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
tRootC1469263">'ക്രിക്കറ്റ് കളിക്കാരുമായല്ല, ബംഗ്ലാദേശ് സര്‍ക്കാരുമായി ഏറ്റുമുട്ടിക്കോളൂ, ആ കളിക്കാരന്‍ ചെയ്ത തെറ്റ് എന്താണ്? അയാളെ നീക്കം ചെയ്യുന്നതിലൂടെ ബംഗ്ലാദേശിലെ സ്ഥിതി മെച്ചപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?' അദ്ദേഹം ചോദിച്ചു.
ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം മികച്ചതായിരുന്നുവെന്ന് ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. 'ബംഗ്ലാദേശ് എന്ത് ദ്രോഹമാണ് നമ്മോട് ചെയ്തിട്ടുള്ളത് ? നമ്മളും ബംഗ്ലാദേശുമായുള്ള ബന്ധം മികച്ചതായിരുന്നു. നമ്മുടെ നാട്ടില്‍ ബംഗ്ലാദേശ് തീവ്രവാദം പ്രചരിപ്പിക്കുന്നില്ല' ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ടീമില്‍നിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരെ ഭീഷണിയും വിമര്‍ശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിര്‍ദേശം നല്‍കിയത്. ഇതില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്.
.jpg)


