135 സീറ്റില്‍ തൃപ്തനല്ല, ലക്ഷ്യങ്ങള്‍ക്കായി ഇനിയും പോരാടണം ; ആഹ്വാനവുമായി ഡി കെ ശിവകുമാര്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 135 സീറ്റില്‍ തൃപ്തനല്ലെന്ന് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ബി.ജെ.പി.യെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ കൈയ്‌മെയ് മറന്നു പേരാടണം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയായിരുന്നു അദേഹം.
നിയമസഭാതിരഞ്ഞെടുപ്പില്‍ ഭരണംനേടാനായുള്ള 135 സീറ്റ് ലഭിച്ചെങ്കിലും സന്തോഷിക്കുന്നില്ല. അടുത്തലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. അതിനായി പോരാടണം. ബി.ജെ.പി.യെയോ ജെ.ഡി.എസിനെയോ കുറിച്ച് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍നിന്നുള്ള ആശയമുള്‍ക്കൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനുംവേണ്ടി പ്രവര്‍ത്തിക്കും. രാജ്യം ഞങ്ങളെ നോക്കുകയാണെന്ന് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.