'പ്രധാനമന്ത്രി അല്ല, അമേരിക്കന്‍ പ്രസിഡന്റ് വരെ ആകാം'; വിജയ്‌യെ പരിഹസിച്ച് എടപ്പാടി പളനിസ്വാമി

edappadi  palaniswami vijay

ഇവിടെ റീലുകള്‍ ഇറക്കിയാണ് അവര്‍ ഭരണം നടത്തുന്നത്. അതവിടെ നടക്കില്ല'- എടപ്പാടി പളനിസ്വാമി പരിഹസിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ ടിവികെ നേതാക്കള്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പരിഹാസവുമായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. വിജയ്ക്ക് പ്രധാനമന്ത്രി അല്ല, അമേരിക്കന്‍ പ്രസിഡന്റ് വരെ ആകാന്‍ കഴിയുമെന്ന് എടപ്പാടി പളനിസ്വാമി പരിഹസിച്ചു.


'അദ്ദേഹത്തിന് അമേരിക്കയുടെ പ്രസിഡന്റ് വരെ ആകാം. അദ്ദേഹത്തിന് ട്രംപിന് പകരക്കാരനാകാം. അതില്‍ തെറ്റൊന്നുമില്ല, അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഇവിടെ റീലുകള്‍ ഇറക്കിയാണ് അവര്‍ ഭരണം നടത്തുന്നത്. അതവിടെ നടക്കില്ല'- എടപ്പാടി പളനിസ്വാമി പരിഹസിച്ചു.

വിജയ് ഒരു ചെലവേറിയ മുഖ്യമന്ത്രിയാണെന്ന് വിശേഷിപ്പിച്ച പളനിസ്വാമി, നിലവിലെ ഭരണകൂടത്തിന്റെ ചെലവുകളെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലവുമായി താരതമ്യം ചെയ്യുകയും ചെയ്തു. അമ്മയുടെ ഭരണകാലത്ത്, ചെലവുകള്‍ കുറയ്ക്കുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നതെന്ന് പളനിസ്വാമി പറഞ്ഞു. ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറി 110 ദിവസത്തിനുള്ളില്‍ തമിഴ്‌നാടിന്റെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നും കൊലപാതകങ്ങളും കവര്‍ച്ചകളും സംഘര്‍ഷങ്ങളും വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Tags