ചുട്ട് പൊള്ളി ഉത്തരേന്ത്യ; താപനില 50 നും മുകളിലോ!

The temperature is rising..! The Central Meteorological Department has issued a high temperature warning in eight districts of the state.

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം. വരും ദിവസങ്ങളിൽ ഉഷ്ണ താരംഗം അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നുണ്ട്. 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരുമെന്നും മുനൻറിയിപ്പുണ്ട്.

ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഈ മാസം 27 വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിൽ യെല്ലോ അലർട്ടും, ഉത്തർപ്രദേശിൽ പല മേഖലകളിലും റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെ പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു.

ഉത്തർപ്രദേശിലെ ബാണ്ടിയിൽ 48.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പകൽ 12 മണി മുതൽ വൈകിട്ട് 4 മണി വരെ പുറത്തിറങ്ങരുത് എന്നത് ഉൾപ്പെടെ കർശന നിർദേശങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
 

Tags